മഹീന്ദ്ര xuv 300 വിപണിയിലേക്ക് എത്തുന്നു. 10000 രൂപ നിരക്കില്‍ xuv യുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സാങ് യോങ് ടിവോളി പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് മഹീന്ദ്ര XUV300 പുറത്തിറങ്ങുന്നത്. ഫെബ്രുവരി 15 ന് വാഹനം വിപണിയിലെത്തും.
മറാസോയുടെ എഞ്ചിന്‍ രീതിയാണ് xuv 300 ന് ഉണ്ടാവുക, 121 bhp കരുത്തും nm ടോര്‍ക്കും ഈ ഡീസല്‍ എഞ്ചിന്‍ പ്രദാനം ചെയ്യും. ടിവോളിയുടെ X100 പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച സബ്‌ഫോര്‍മീറ്റര്‍ രീതിയിലാണ് xuv 300 യുടെ രൂപകല്‍പന. ഈ ശ്രേണിയില്‍ വരുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വീല്‍ബേസ് ഉള്ള വാഹനം കൂടിയാണിത്.
2.6 മീറ്ററാണ് വീല്‍ബേസ്. LED DRL നോട് കൂടിയ ഹെഡ് ലാമ്പുകള്‍, ഏഴ് എയര്‍ബാഗുകള്‍, മുഴുവന്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍.