ന്യൂഡല്‍ഹി : മഹീന്ദ്ര എക്സ് യു വി 500 ന്റെ പുതിയ മോഡല്‍ ഈ വര്‍ഷം വിപണിയിലെത്തിക്കും. പഴയതിനേക്കാള്‍ മുന്‍വശത്തെ ഗ്രില്ലിലും ബമ്പറിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ പുതിയ മോഡലില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കാബിനകത്ത് വലിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഡാഷ്ബോര്‍ഡ്, മെച്ചപ്പെട്ട സീറ്റ് അഫോള്‍സ്റ്ററി തുടങ്ങിയ മാറ്റങ്ങളാണ് പുതിയ മോഡലില്‍ ഉള്ളത്.
കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളോടെയും അധികം കരുത്തോടെയുമാണ് മഹീന്ദ്ര എക്സ്യുവി 500 അവതരിപ്പിക്കുന്നത്.