Mahindra XUV 500

ഹീന്ദ്ര എക്‌സ്യുവി 500 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരമാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ നല്ലൊരു ശതമാനം വിജയം നേടിയെടുക്കാന്‍ കഴിഞ്ഞ എക്‌സ്യുവി 500ന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൈനിറയെ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര.

ഉത്സവ സീസണും വാര്‍ഷികാഘോഷവും ഒരുമിച്ച വേളയില്‍ ഓഫറുകളുടെ ഒരുഘോഷയാത്ര തന്നെയാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. 22,000 മുതല്‍ 66,000രൂപവരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

മഹീന്ദ്ര എക്‌സ്യുവി 500 വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാണ് ഉചിതമായ സമയം വമ്പിച്ച ഓഫറുകളോടുകൂടി നിങ്ങളുടെ ഇഷ്ടവാഹനം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ഈ ഓഫറുകള്‍ക്ക് പുറമെ റോഡ് സൈഡ് അസിസ്റ്റന്‍സ് പാക്കേജ്, ദീര്‍ഘിപ്പിച്ച വാരണ്ടി, ഓപ്ഷണല്‍ അക്‌സസറികള്‍ എന്നിവയും ലഭിക്കുന്നതാണ്.

അഞ്ച് വര്‍ഷത്തിനിടെ ഈ എസ്യുവിയുടെ ഒന്നരലക്ഷത്തോളം യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചിരിക്കുന്നത്.

2011 സെപ്തംബറില്‍ നിരത്തിലേക്കിറങ്ങിയ എക്‌സ്യുവി 500 ന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മികച്ച പ്രതികരണത്തെ തുടര്‍ന്ന് മഹീന്ദ്രയ്ക്ക് ബുക്കിംഗ് വരെ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്.

ചീറ്റയില്‍ നിന്നും പ്രചോദനമേറ്റ് തയ്യാറാക്കിയ ഡിസൈനിലുള്ള ഈ മിഡ് സൈസ് സെവന്‍ സീറ്റര്‍ എസ്യുവിയെ മികച്ച ഫീച്ചറുകളും സുഖപ്രദമായ ഡ്രൈവിംഗ് അനുഭൂതിയും അകത്തളത്തെ വിശാലതയും ചേര്‍ന്ന് ഒരുത്തമ എസ്‌യുവി വാഹനമാക്കിതീര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

18 ലക്ഷമെന്ന ആകര്‍ഷക വിലയില്‍ എത്തിയ ഈ എസ്‌യുവി അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കുന്നതില്‍ വന്‍ വിജയം തന്നെയാണ് കൈവരിച്ചത്.

2.2ലിറ്റര്‍ എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും നിരോധനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ലഭ്യമാക്കിയിട്ടുള്ള 1.99ലിറ്റര്‍ എന്‍ജിനുമാണ് ഈ എസ്യുവിയുടെ കരുത്ത്.

140ബിഎച്ച്പിയും 330എന്‍എം ടോര്‍ക്കുമാണ് ഈ ഡീസല്‍ എന്‍ജിനുകള്‍ ഉല്പാദിപ്പിക്കുന്നത്. മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനുകളിലുള്ളത്.

ടോപ്പ് എന്റ് വേരിയന്റുകളായ ഡബ്ല്യൂ8, ഡബ്ല്യൂ 10 എന്നിവയില്‍ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഓപ്ഷണലായി നല്‍കിയിട്ടുണ്ട്.

Top