പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര, ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി വിപുലമായ ഇലക്ട്രിക് എസ്‌യുവികളുടെ പണിപ്പുരയിലാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് മഹീന്ദ്ര XUV400 എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ബോഡി പാനലുകളോട് കൂടിയ പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി റോഡിൽ പരീക്ഷണം നടത്തുന്നതായിട്ടാണ് കണ്ടെത്തിയത്. ഇത് XUV300 കോംപാക്റ്റ് എസ്‌യുവിക്ക് അടിവരയിടുന്ന സങ്യോങ്ങിലെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ആഗസ്റ്റ് 15 ന് അഞ്ച് പുതിയ ഗ്ലോബൽ ബോൺ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു . കൂപ്പെ ഇലക്ട്രിക് എസ്‌യുവികളും ഇടത്തരം ഇലക്ട്രിക് എസ്‌യുവിയും കാണിക്കുന്ന ടീസറുകൾ കമ്പനി പുറത്തിറക്കി. XUV300 ഒരു സബ്-4 മീറ്റർ എസ്‌യുവിയാണെങ്കിൽ, മഹീന്ദ്ര XUV400 ഇലക്ട്രിക് 4.2 മീറ്റർ നീളം വരും. X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സങ്യോങ്ങ് ടിവോളി എസ്‌യുവിക്ക് സമാനമായിരിക്കും ഇത്.