11 വേരിയന്റുകളിൽ മഹീന്ദ്ര XUV700 എത്തുന്നു

ഹീന്ദ്ര  XUV700 മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നു. മുൻനിര വാഹനമായാകും വരാനിരിക്കുന്ന ജനപ്രിയ XUV സ്ഥാനംപിടിക്കുക. മൂന്ന് വരി ഏഴ് സീറ്റർ മോഡലായിരിക്കും XUV700. ഇതിനോടകം ഏറെ ശ്രദ്ധനേടിയ എസ്‌യുവിയുടെ വിശദാംശങ്ങളെ കമ്പനി നോക്കിക്കാണുന്നതും ഏറെ പ്രതിക്ഷയോടെയാണ് ഇതിനകം തന്നെ വെബ്സൈറ്റിൽ ഇടംപിടിച്ച എസ്‌യുവിയെ 2021 ഒക്ടോബറോടെ വിപണിയിൽ എത്തിക്കാനാണ് കമ്പനി തയാറെടുക്കുന്നത്.

വരാനിരിക്കുന്ന മഹീന്ദ്ര XUV700 11 വേരിയന്റുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ശ്രേണിയിലാകും ഇത്രയുമധികം ഓപ്ഷനുകൾ ബ്രാൻഡ് അണിനിരത്തുക. ഓൾ-വീൽ ഡ്രൈവ്, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇവയിൽ ഉൾപ്പെടും.

Top