ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും എതിരെ മഹീന്ദ്രയുടെ പുതിയ പോരാളി XUV700 എത്തുന്നു. വിലയേറിയ വമ്പന്‍ എസ്‌യുവികള്‍ക്ക് പകരക്കാരനായാണ് ബജറ്റ് പ്രൈസ്ടാഗില്‍ മഹീന്ദ്ര XUV700 വരുന്നത്.
വരവിന് മുന്നോടിയായി മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്ന പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസറില്‍
വാഹനപ്രേമികളുടെ പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ഫീച്ചറുകളാല്‍ സമ്പൂര്‍ണമായ ഏഴുസീറ്റര്‍ ഓഫ്‌റോഡര്‍ എസ്‌യുവിയാണ് പുതിയ XUV700. സാങ്‌യോങ് റെക്സ്റ്റണ്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് XUV700 യുടെ ഒരുക്കം.
ഓഫ്‌റോഡര്‍ പരിവേഷമുള്ളതിനാല്‍ ലാഡര്‍ ഫ്രെയിം ചാസിയിലാണ് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി വരിക. 4X4 സംവിധാനവും XUV700ല്‍ ഒരുക്കുമെന്നാണ് വിവരം. റെക്സ്റ്റണ്‍ രാജ്യാന്തര പതിപ്പില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്.
186 bhp കരുത്തും 420 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുത്തുന്നത്. ഈ വര്‍ഷം തന്നെ XUV700 വിപണിയില്‍ എത്തുമെന്നാണ് സൂചന. എസ്‌യുവി ശ്രേണിയില്‍ വിലയിലൂടെ ആധിപത്യം കൈയ്യടക്കുകയാണ് XUV700 ന്റെ ലക്ഷ്യം.