മഹീന്ദ്ര XUV700 അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ  മഹീന്ദ്ര അടുത്തിടെയാണ്​ തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്​സ്​യുവി 700നെ പ്രഖ്യാപിച്ചത്​. എക്‌സ്‌യുവി 500ന് പകരം എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്നായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രഖ്യാപനം. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700നെ  ഈ ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദര്‍ശനത്തിന് എത്തിച്ചേക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

വാഹനത്തിന്‍റെ വരവിന് മുന്നോടിയായി നിരവധി ടീസര്‍ ചിത്രങ്ങളും വീഡിയോകളും മഹീന്ദ്ര പുറത്തു വിട്ടിട്ടുണ്ട്. ടീസര്‍ സൂചിപ്പിക്കുന്നത് പ്രകാരം XUV700 ഉള്‍പ്പെടുന്ന സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ അനുസരിച്ച് ഈ വാഹനം സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വാഹനം നിരത്തിലെത്തും.

Top