കെയുവി 100 ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങി മഹീന്ദ്ര. ഒമ്പത് ലക്ഷം രൂപയില്‍ താഴെ ചെറു എസ്‌യുവിയായ കെയുവി 100 ഇലക്ട്രിക്ക് പതിപ്പിനെയാണ് വിപണിയില്‍ എത്തിക്കുന്നത്. ഫെബ്രുവരിയില്‍ ഈ ഇലക്ട്രിക്ക് കെയുവി അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലായി 27,600 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര ഇലക്ട്രിക് ഇതിനോടകം വിറ്റത്. വൈദ്യുത വാഹനങ്ങളാണു ഗതാഗതത്തിന്റെ ഭാവിയെന്നു മഹീന്ദ്ര ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അഭിപ്രായപ്പെട്ടു.
ഒന്‍പതു ലക്ഷം രൂപയില്‍ താഴെ വിലയ്ക്കു വില്‍ക്കാനാവുന്ന വൈദ്യുത എസ് യു വി യാഥാര്‍ഥ്യമാക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുത വാഹന വിഭാഗത്തിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,000 കോടിയോളം രൂപയാണു മഹീന്ദ്ര നിക്ഷേപിക്കുക.