സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘സ്‌കോര്‍പിയൊ’യുടെ ഇലക്ട്രിക്ക് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
അവതരിപ്പിക്കുന്നതിനു മുന്നോടിയായി ‘സ്‌കോര്‍പിയൊ’യുടെ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്.
രണ്ടു വര്‍ഷത്തിനകം പുതിയ മോഡല്‍ വിപണിയിലെത്തുമെന്നാണ് വിവരം.
രണ്ടു വര്‍ഷത്തിനകം രണ്ടു വൈദ്യുത കാറുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നു മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള മോഡലുകളുടെ വൈദ്യുത പതിപ്പുകളാണു കമ്പനി വികസിപ്പിക്കുന്നതെന്നാണു സൂചന.
വൈദ്യുത വാഹന വിപണിയിലെ ഉയര്‍ച്ചക്കായി അടുത്ത അഞ്ചു വര്‍ഷത്തിനകം 4,000 കോടി രൂപയുടെ നിക്ഷേപവും മഹീന്ദ്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാജ്യത്ത് 2030 മുതല്‍ വൈദ്യുത വാഹനങ്ങള്‍ മാത്രം വില്‍പ്പനയ്‌ക്കെത്തിക്കുകയെന്ന ലക്ഷ്യം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചതോടെയാണ് വാഹനങ്ങള്‍ ഇലക്ട്രിക്ക് നിരയിലേക്ക് ചുവടുമാറാന്‍ തുടങ്ങിയത്.
നിലവില്‍ ‘ഇടുഒ പ്ലസ്’, ‘ഇ വെരിറ്റൊ’, ‘ഇ സുപ്രൊ’ എന്നിവയാണു മഹീന്ദ്ര ശ്രേണിയിലെ വൈദ്യുത മോഡലുകള്‍.
അടുത്ത വര്‍ഷത്തോടെ ‘കെ യു വി 100’ വൈദ്യുത വകഭേദം വില്‍പ്പനയ്‌ക്കെത്തിക്കാനും മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്.