ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ബജറ്റ് വിലയില്‍ മോജോയുടെ ‘കുഞ്ഞന്‍’ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മോജോ UT300 എന്ന പേരില്‍ കുഞ്ഞന്‍ മോജോ രാജ്യത്തെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്.
മോജോയില്‍ നിന്നും വ്യത്യസ്തമായി ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് മോജോ UT300ല്‍ ഒരുങ്ങുന്നത്. മഹീന്ദ്ര മോജോയില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് സ്ഥാനത്ത് ഇടംപിടിക്കുന്നത്. കാര്‍ബ്യുറേറ്റഡ് എഞ്ചിന്‍ പരിവേഷമാണ് മോജോ UT300ന്റെ മറ്റൊരു സവിശേഷത.
ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയിലാണ് മഹീന്ദ്ര മോജോയുടെ വരവ്. എംആര്‍എഫ് ടയറുകളിലാണ് കുഞ്ഞന്‍ മോജോയുടെ ഒരുക്കം. ബ്ലാക്ഡ്ഔട്ട് തീമിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ സ്വിംഗ് ആമും ചാസിയും ഒരുക്കിയിരിക്കുന്നത്.
റെഡ്, ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് കുഞ്ഞന്‍ മോജോ എത്തുക. ദീര്‍ഘദൂര റൈഡിംഗിന് അനുയോജ്യമായ പരിഷ്‌കരിച്ച സീറ്റുകളാണ് മോജോ UT300ന് ലഭിച്ചിരിക്കുന്നത്. 1.4 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ കുഞ്ഞന്‍ മോജോ അവതരിപ്പിക്കുക.