മഹീന്ദ്രയുടെ സ്‌കോര്‍പിയോ വാശിയോടെ പുതുമകള്‍ നിറച്ച് വീണ്ടുമെത്തുന്നു.
ഓരോ തവണയും ചെറിയ ചെറിയ മിനുക്കുപണികള്‍ നടത്തിയാണ് സ്‌കോര്‍പിയോ എത്താറുള്ളത്.
എന്നാല്‍ ഇത്തവണ ബോണറ്റിനടിയില്‍ കൂടുതല്‍ ശക്തിയുമായാണ് സ്‌കോര്‍പിയോയുടെ വരവ്.
പണിപ്പുരയിലുള്ള വാഹനത്തിന്റെ ട്രയല്‍ റണ്ണുകള്‍ കര്‍ണാടകത്തില്‍ നടക്കുന്നതായാണ് സൂചന. ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്‌കോര്‍പിയോ എത്തുന്നത്.
ഗ്രില്‍ ചെറുതായി, ഏകദേശം ജീപ്പിന്റെ ഗ്രില്ലിനെ അനുസ്മരിപ്പിക്കുന്ന വിധമാക്കിയിട്ടുണ്ട്. കൂടാതെ താഴെ നീളത്തിലുള്ള എയര്‍വെന്റുകളും പുതിയ ഫോഗ്ലാമ്പുകളും ഉണ്ടാകും.
പിന്നിലും ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ബോണറ്റിനടിയില്‍ 2.2 ലിറ്റര്‍ എം. ഹ്വാക്ക് ഡീസല്‍ എന്‍ജിനാണ്.
പഴയതിനേക്കാളും 20 എച്ച്.പി. കൂടുതല്‍ കരുത്ത് ഉണ്ടാകുമെന്നാണ് സൂചന. ടച്ച് സ്‌ക്രീനിന് വലിപ്പം കൂടുന്നുണ്ട്.
അതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയടക്കമുള്ള നവീന സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സ്‌കോര്‍പിയോയുടെ വരവ്.