മഹീന്ദ്ര വാഹന ശ്രേണിയിലെ ജനപ്രിയ മോഡലാണ് മഹീന്ദ്ര XUV300. ഇന്ത്യയിൽ വരും കാലങ്ങളില്‍ നിരവധി മോഡലുകള്‍ അവതരിപ്പിക്കാനാണ് മഹീന്ദ്ര ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.
ഏതാനും ചില മോഡലുകളുടെ പ്രഖ്യാപനം അടുത്തിടെ ബ്രാന്‍ഡ് വെളിപ്പെടുത്തിയിരുന്നു. XUV300 കോംപാക്ട് എസ്‌യുവി ബുക്കിംഗ് 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 90 ശതമാനം വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു.
2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും പ്രതിമാസം ശരാശരി 6,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ലഭിച്ച മൊത്തം ബുക്കിംഗുകളില്‍ 48 ശതമാനവും കോംപാക്ട് എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റിലാണ്.
XUV300-യുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാരണം, കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ 12 ആഴ്ചയിലധികം നീണ്ടുനില്‍ക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വളരെയധികം മത്സരാധിഷ്ഠിതമായ കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് മഹീന്ദ്ര XUV300 ഇടംപിടിച്ചിരിക്കുന്നത്.