‘കാളി’ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച്‌ മഹുവ മൊയ്ത്ര

ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച്‌ തൃണമൂൽ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര.

ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംപിയുടെ പ്രതികരണം. തന്നെ സംബന്ധിച്ചിടത്തോളം മാംസവും മദ്യവും കഴിക്കുന്ന ദേവിയാണ് കാളി എന്നാണ് എംപി പറഞ്ഞത്. തങ്ങളുടെ ദേവിയെ സങ്കല്‍പ്പിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ‘കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയാണ്. നിങ്ങളുടെ ദേവിയെ സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ചിലയിടങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്‌കി സമര്‍പ്പിക്കുന്നു, മറ്റ് സ്ഥലങ്ങളില്‍ അത് ദൈവനിന്ദയാണ്,’ മൊയ്ത്ര പറഞ്ഞു.

Top