രാജ്യത്ത് മുസ്ലിം ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ വിവിധ ജാതികളായി പിരിയും

ന്യൂഡല്‍ഹി: മുസ്ലിംങ്ങള്‍ ഉള്ളത് കൊണ്ടാണ് ഹിന്ദുക്കള്‍ ഹിന്ദുക്കളായി തുടരുന്നത്, ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ലെന്ന്
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. മുസ്ലിംങ്ങള്‍ ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ വിവിധ ജാതികളായി വേര്‍പ്പെടുമെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മഹുവയുടെ പ്രതികരണം.

‘മുസ്‌ലിംകള്‍ ഈ രാജ്യത്ത് ഉള്ളിടത്തോളം കാലമാണ് നിങ്ങളൊരു ഹിന്ദുവാകുന്നത്. ഒരിക്കല്‍ അവര്‍ പോയാല്‍ പിന്നെ നിങ്ങള്‍ ഹിന്ദുവല്ല. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ദലിതനും തൊട്ടുകൂടാത്തവരുമായി മാറും’ എന്നും ട്വീറ്റില്‍ പറയുന്നു. ലോക്‌സഭയിലെ തീപ്പൊരി പ്രസംഗത്തിലൂടെ ശ്രദ്ധേയയായ മഹുവ നേരത്തെയും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

Top