ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മോയിത്ര തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ അണ്‍ഫോളോ ചെയ്തു. കഴിഞ്ഞദിവസം, കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് അൺഫോളോ ചെയ്തത്.
ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ലീനാ മണിമേഖലയുടെ ചിത്രത്തിന്റെ പോസ്റ്ററിലെ കാളീദേവിയുടെ ചിത്രം വിവാദമായതിനെ കുറിച്ച് മഹുവയോട് അഭിപ്രായം ആരാഞ്ഞത്. കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ മറുപടി.
സിക്കിമില്‍ ചെന്നാല്‍, കാളീദേവിക്ക് വിസ്കി നേദിക്കുന്നത് കാണാം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ചെന്ന് ദേവിക്ക് പ്രസാദമായി വിസ്കി നേദിക്കാറുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ അതിനെ ഈശ്വരനിന്ദയെന്ന് പറയും എന്നും മഹുവ പറഞ്ഞിരുന്നു.