ദുബായ്: വിലപ്പെട്ട സാധനങ്ങളോടൊപ്പം തൊഴിലുടമയുടെ പാസ്‌പോര്‍ട്ടും മോഷ്ടിച്ച് കടന്നു കളഞ്ഞ വീട്ടു ജോലിക്കാരി പിടിയില്‍. സ്വര്‍ണ്ണാഭരണങ്ങള്‍, ഫോണ്‍ ,പാസ്‌പോര്‍ട്ട്, വിലയേറിയ വാച്ച് തുടങ്ങിയവയാണ് മോഷ്ടിച്ചത്. 29വയസുള്ള എത്യോപ്യ സ്വദേശിയായ സ്ത്രീയാണ് പിടിയിലായത്.
ജോലിക്കാരിയെ വീട് നോക്കാനേല്‍പ്പിച്ച് പുറത്ത് പോയി വന്നതായിരുന്നു തൊഴിലുടമ. വന്നപ്പോള്‍ ജോലിക്കാരിയെ കണ്ടില്ലെന്നായിരുന്നു,പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ കണ്ടെത്തി. മോഷണം പോയ സാധനങ്ങളും തിരികെ ലഭിച്ചു.