ബെഗളൂരു: ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടായ വഴിക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. റൈന ബീഗം എന്ന 21-കാരിയാണ് കുരുമുളക് സ്‌പ്രേ ആക്രമണത്തിനിരയായത്.
ബെഗളൂരുവിലെ രാജാജി നഗറിലാണ് സംഭവം നടന്നത്. മിലാന്‍ പരീഖും ഭാര്യ തേജല്‍ പരീഖും തമ്മിലുണ്ടായ വഴക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായിരുന്നു വീട്ടില്‍ സഹായത്തിന് നിന്നിരുന്ന യുവതി. വാക്കുതര്‍ക്കത്തിനിടെ ക്ഷുഭിതനായ മിലന്‍ റൈനയ്ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തുകയായിരുന്നു.തുടര്‍ന്ന് ബോധരഹിതയായ റൈനയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി തേജല്‍ പരീഖ് പൊലീസില്‍ പരാതി നല്‍കി. കൊലപാതക ശ്രമത്തിന് മിലനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.