കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ പ്രധാന പ്രതി അന്‍വര്‍ അലി സംസ്ഥാന വിട്ടതായി സൂചന.ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. മോഡലുകളെ പാലക്കാട് എത്തിച്ച മീര അടക്കമുള്ളവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും.
ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന അന്‍വര്‍ അലിക്ക് വേണ്ടി കല്യാണം ആലോചിക്കാനാണ് എത്തിയതെന്നും ഷംനയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രതികളുടെ വാദം. നടിയെ ഭീഷണിപ്പെടുത്തിയതുമായോ മറ്റ് പരാതികളുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ പറയുന്നു.
മുഖ്യപ്രതി അന്‍വറിനെതിരെ ആറ് പരാതികളാണ് പൊലീസിന് ലഭിച്ചത്. ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതികളിലുള്ളത്. പരാതിക്കാരില്‍ ചിലരുടെ പണവും സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്.