manchery sreedharan nair statement about prosecution department Corruption

മലപ്പുറം: പ്രോസിക്യൂഷന്‍ രംഗത്തെ അഴിമതിമുക്തമാക്കുമെന്ന് നിയുക്ത ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍.

നിലവിലെ പ്രോസിക്യൂഷന്‍ സംവിധാനത്തെ ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. യോഗ്യരല്ലാത്തവരെ സര്‍ക്കാര്‍ പ്ലീഡര്‍മാരായി നിയമിച്ചതിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒട്ടേറെ പഴി കേട്ടിരുന്നു.

ഇനി അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീധരന്‍നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും അഭിഭാഷകനുമാണ് ശ്രീധരന്‍നായര്‍.

Top