ന്യൂഡല്‍ഹി: പീഡനക്കേസില്‍ പ്രതിയായ അസം റൈഫിള്‍സിലെ മേജര്‍ ജനറലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.മേജര്‍ ജനറല്‍ ആര്‍.എസ് ജസ്വാളിനെതിരായ നടപടി കരസന തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു.
സൈന്യത്തിലെ തന്നെ സഹപപ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ജൂലൈയില്‍ ആണ് ജനറല്‍ ബിപിന്‍ റാവത്ത് ആര്‍.എസ് ജസ്വാളിനെതിരായ നടപടിയില്‍ ഒപ്പുവെക്കുന്നത്. ഡിസംബര്‍ മാസത്തിലാണ് ആര്‍.എസ് ജസ്വാളിനെതിരായ കോര്‍ട്ട് മാര്‍ഷല്‍ നടന്നത്.
2016 ല്‍ ചണ്ഡിഗഢില്‍ സൈന്യത്തിന്റെ വെസ്റ്റേര്‍ണ്‍ കമാന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് ആര്‍.എസ് ജസ്വാളിനെതിരായ പരാതി ഉയരുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്‍ റാങ്കിലുള്ള വനിത ഓഫീസറാണ് മേജര്‍ ജനറലിനെതിരെ പരാതി നല്‍കിയത്.