മാമാങ്കത്തിനെതിരെ സോഷ്യല്‍മീഡിയ ആക്രമണം; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി

മ്മൂട്ടി ചിത്രം മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ ആക്രമങ്ങളോടു പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി പ്രതികരണം അറിയിച്ചത്.

മമ്മൂട്ടിയുടെ സ്ത്രൈണഭാവത്തിലുള്ള രംഗങ്ങള്‍ സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാല്‍ പോരെ എന്ന് മോജര്‍ രവി ചോദിക്കുന്നു. പ്രേക്ഷകരില്‍ ഒരാള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പൊതു സമൂഹത്തിലേക്കു കൊണ്ടു വരേണ്ട കാര്യമില്ലെന്നും വില കുറച്ചു കാണരുതെന്നും സംവിധായകന്‍ പറയുന്നു.

മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്സ് കേട്ടപ്പോള്‍ ഒരുപാടു സങ്കടം തോന്നിയെന്നും ഒരുപാട് പേര്‍ പണം മുടക്കി, പ്രയത്നിച്ച് ഇറക്കിയ ഒരു സിനിമയുടെ ആദ്യ ഷോ കഴിയും മുമ്പെ മന:പൂര്‍വം ഡീഗ്രേഡ് ചെയ്യാനായി സിനിമയ്ക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുത് തെറ്റായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ബില്ലില്‍ ഭേദഗതി വരുത്തണമെന്ന ബിജെപി സര്‍ക്കാരിന്റെ ആവശ്യം രാജ്യത്തുണ്ടാക്കിയ കോളിളക്കത്തെക്കുറിച്ചും മേജര്‍ രവി തുറന്നടിച്ചു. ഈ വിഷയത്തെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്താന്‍ എത്ര കോടി ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു.

Top