ഇന്ത്യയെ അവസാനിപ്പിക്കാന്‍ നീരവ് മോദിയെ ആര്‍ബിഐ ഗവര്‍ണറാക്കണമെന്ന് ശിവസേന

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന. ഇന്ത്യയെ എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ നീരവ് മോദിയെ ആര്‍ബിഐ ഗവര്‍ണാക്കണമെന്ന് ശിവസേന പരിഹസിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കടുത്ത വാക്കുകളാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു എഡിറ്റോറിയല്‍. തട്ടിപ്പ് പുറത്താകുമെന്ന് മനസിലാക്കി ജനുവരി ആദ്യം തന്നെ നീരവ് മോദിയും കുടുംബവും രാജ്യം വിട്ടുവെന്ന് പറയുന്നു. എന്നാല്‍ ഈ മാന്യന്‍ ജനുവരി അവസാനവാരം നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോ സെഷനില്‍ പങ്കെടുത്തത് എങ്ങനെയാണെന്ന് പത്രം ചോദിക്കുന്നു.

ബി.ജെ.പിയുടെ ഫണ്ട് റൈസര്‍ ആണ് നീരവ് മോദിയെന്നും തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്കായി നീരവ് ‘മലപോലെ’ പണം ഒഴുക്കിയിട്ടുണ്ടെന്നും ശിവസേന വ്യക്തമാക്കി.

Top