ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റിഷന്‍ ഫയല്‍ ചെയ്തു.
ഹൈക്കോടതി വിധിയിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ജൂലൈ 25നാണ് കേസില്‍ സല്‍മാന്‍ ഖാനടക്കം ഏഴ് പേരെ ഹൈക്കോടതി കോടതി വെറുതെ വിട്ടത്.
1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ രാത്രി ജോധ്പൂരിനു സമീപം കന്‍കാണി ഗ്രാമത്തില്‍ ‘ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലാണ് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സംഘം രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. സല്‍മാനെ കൂടാതെ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം അടക്കമുളളവരായിരുന്നു കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍.