മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നുവെന്ന് എ.കെ. ബാലന്‍. കമ്പനിയ്ക്ക് വേണ്ടി വീണ മേടിച്ചത് മാസപ്പടിയല്ലെന്നും കൃത്യമായ തുക ജിഎസ്ടി കൊടുത്തിട്ടുണ്ടെന്നും എന്നു വന്നുകഴിഞ്ഞാല്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് സ്വയം ബോധ്യപ്പെടുന്നതിന് എന്താണ് പ്രശ്‌നമെന്ന് എകെ ബാലന്‍ ചോദിച്ചു. മാത്യു കുഴല്‍നാടന്‍ വീണ്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴച്ചു.
മാത്യു കുഴല്‍നാടന് തക്ക മറുപടിയുമായാണ് സിപിഐഎം നേതാവ് രംഗത്തെത്തിയത്. കുറ്റബോധം കൊണ്ട് തലതാഴ്ത്തുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണ്ടും വീണ്ടും വീണിടം വിദ്യയാക്കുകയാണെന്ന് ബാലന്‍ പറഞ്ഞു. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ എവിടെയാണ് പരാമര്‍ശമെന്ന് കുഴല്‍നാടന്‍ ചോദിച്ചിരുന്നു. നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നല്‍കാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.
നികുതി കിട്ടിയെന്ന് GST കമ്മിഷണര്‍ പറഞ്ഞെന്നും ഏത് തിയതിയില്‍ കൊടുത്താല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നമെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു. മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കുടുംബത്തിന്റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.