ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് മാര്‍ച്ച് മുതല്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നു

haramain train

ജിദ്ദ: മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ വാണിജ്യാടിസ്ഥാനത്തില്‍ മാര്‍ച്ചു മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വീസ് വിജയകരമായി പൂര്‍ത്തിയായതായും അതോറിറ്റി വ്യക്തമാക്കി. മക്കയില്‍ നിന്ന് ജിദ്ദ, റാബിഗ് വഴിയാണ് ഹറമൈന്‍ റെയില്‍വേ ശൃംഖല മദീനയില്‍ എത്തിച്ചേരുക. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരിക്കും സര്‍വ്വീസ്.

റെയില്‍വേ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തീര്‍ഥാടന കാലത്തെ റോഡ് ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും. കൂടാതെ, കുറഞ്ഞ സമയം കൊണ്ട് സുഖകരമായ യാത്രാ സൗകര്യം ലഭ്യമാക്കാന്‍ കഴിയുമെന്ന് പൊതുഗതാഗത അതോറിറ്റി ചെയര്‍മാന്‍ ഡോ. റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു.

Top