മക്കയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മക്കയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യില്‍ പാലാട്ട് തടത്തില്‍ മുഹമ്മദ് (58) ആണ് മരിച്ചത്. ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്.

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു മുഹമ്മദ്. പിന്നീട് വെള്ളിയാഴ്ച രാവിലെ മുറിയില്‍ മരിച്ച് കിടക്കുന്നതാണ് കൂടെ താമസിക്കുന്നവര്‍ കണ്ടത്. 30 വര്‍ഷമായി മക്കയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇയാള്‍.

മൃതദേഹം കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യ: റുഖിയ, മക്കള്‍: ഷിബിലി സ്വാലിഹ് (കുവൈറ്റ്), മസൂദ്, സമീമ, ഹബീബ, സഫ്വാന്‍, ഫിദ.

Top