മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്സ്

kamal-hassann

ചെന്നൈ: ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ കമല്‍ഹാസന് കോണ്‍ഗ്രസിന്റെ ക്ഷണം. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്താണ് കമല്‍ഹാസനെ ഡിഎംകെ സഖ്യത്തിലേക്ക് ക്ഷണിച്ചത്.

തമിഴ്‌നാടിന്റെ ഡിഎന്‍എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരു പാര്‍ട്ടികളുടെയും ആശയങ്ങള്‍ സമാനമാണ് എന്ന് ചൂണ്ടിക്കാണിച്ച് കെണ്ടാണ് കമല്‍ഹാസന് ക്ഷണം ലഭിച്ചിരിക്കുന്നത്.

‘കോണ്‍ഗ്രസിന്റെ പടയാളി എന്ന നിലയ്ക്ക് തനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധിയും എം.കെ.സ്റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നതെന്നു കമല്‍ഹാസന്റെ പ്രസ്താവനകള്‍ തെളിയിക്കുന്നത് അദ്ദേഹം ഫാസിസത്തിനും സാമുദായികശക്തികള്‍ക്കും എതിരാണെന്നുമാണെന്ന് സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കമല്‍ഹാസന്‍ മുമ്പ് പറഞ്ഞിരുന്നു.

Top