മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കില്‍ മക്കള്‍ സെല്‍വന്‍

വിജയ് സേതുപതിയുടെ റെട്രോ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രം അടുത്തിടെയാണ് ആരംഭിച്ചത്. മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കില്‍ പൊതുഇടത്ത് പ്രത്യക്ഷപ്പെട്ട സേതുപതി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മിഷ്‌കിന്‍ ചിത്രവും ‘വിടുതലൈ’യുടെ സീക്വലിലെ ലുക്കും ഇതുതന്നെയാണെന്നാണ് സൂചനകള്‍. ‘ട്രെയിന്‍’ എന്നാണ് മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരെന്നാണ് റിപ്പോര്‍ട്ട്.

മിഷ്‌കിനൊപ്പം ‘പിസാസ് 2’ല്‍ സേതുപതി അഭിനയിച്ചിട്ടുണ്ട്. ആന്‍ഡ്രിയ ജെറിമിയ നായികയായ സിനിമയില്‍ അതിഥി വേഷമായിരുന്നു വിജയ് സേതുപതിക്ക്. പിസാസ് 2 പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ വിജയ് സേതുപതിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി മിഷ്‌കിന്‍ വ്യക്തമാക്കിയിരുന്നു.

വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളായ ‘വിടുതലൈ’ 2023 മാര്‍ച്ചിലാണ് റിലീസിനെത്തിയത്. ‘അസുരന്’ ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. സൂരിയുടെ കഥാപാത്രത്തിനായിരുന്നു ആദ്യ ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യമെങ്കില്‍ പെരുമാള്‍ എന്ന സേതുപതിയുടെ വാധ്യാര്‍ കഥാപാത്രത്തിന്റെ കഥയാകും രണ്ടാം ഭാഗംത്തില്‍.

Top