മക്കള്‍സെല്‍വനും സ്‌റ്റൈല്‍ മന്നനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

rejaniiii

കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ഒന്നിക്കുന്നതായി സ്ഥിരീകരിച്ച് സണ്‍ പിക്‌ചേഴ്‌സ് തന്നെ രംഗത്തെത്തിയിരിക്കുന്നു. രജനി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് എത്തുന്നത്. രജനിയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍മീഡിയിലൂടെ അറിയിച്ചു.

ഹിറ്റ് ചിത്രം പിസയ്ക്കു മുമ്പും നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും ഒന്നിച്ചിട്ടുണ്ട്. രജനി കാര്‍ത്തിക് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ധിഖിയാണെന്ന് മുമ്പ് സോഷ്യല്‍മീഡിയ പ്രചരണമുണ്ടായിരുന്നു.

തിരക്കഥ വായിച്ച നവാസുദ്ദീന്‍ സംവിധായകനോട് തനിക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്ന എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പിന്നീട് ഇതു നിഷേധിച്ച് താരം തന്നെ രംഗത്തെത്തി. രജനിക്കായി ഒരു തിരക്കഥ തയ്യാറാക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാര്‍ഥ്യമായിരിക്കുന്നു. സണ്‍പിക്‌ചേഴ്‌സിനു വേണ്ടി ഈ സിനിമ സംവിധാനം ചെയ്യുക എന്നത് വലിയ ഒരു അവസരമാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Top