ശൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്ന് മാലാ പാര്‍വതി

ണ്ടാം പിണറായി മന്ത്രിസഭയില്‍ സഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമാണ് ആളുകളുടെ ഇടയില്‍ നിന്നും ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി രംഗത്തുവന്നു. ശൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്ന് മാലാ പാര്‍വതി പ്രതികരിച്ചു.

‘മന്ത്രിസഭയില്‍ പുതിയ ആള്‍ക്കാര്‍ നല്ലതല്ല എന്നല്ല. കഴിവുള്ളവര്‍ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചര്‍ ജനങ്ങള്‍ക്കിടയില്‍ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് ചിലപ്പോള്‍ ബോദ്ധ്യപ്പെടില്ല.’

‘ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നു. ആരോഗ്യ പ്രതിസന്ധിയില്‍ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ. മന്ത്രിയാക്കണം എന്ന് പറയാന്‍ ജനാധിപത്യത്തില്‍ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്’മാലാ പാര്‍വതി പറഞ്ഞു.

 

Top