തൃശൂര്‍: മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാറിന്റെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
പൊതു പ്രവര്‍ത്തകനായ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
പത്മകുമാറിന് പിഎസ്സി അനുശാസിക്കുന്ന യോഗ്യതയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
ഒഗസ്റ്റ് 31-നകം ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയെ സമര്‍പ്പിക്കണം. തിരുവനന്തപുരം വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല നല്‍കിരിക്കുന്നത്.
ഇദ്ദേഹം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ വിജിലന്‍സ് കോടതി നേരത്തെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ക്ലിങ്കര്‍ ഇറക്കുമതിയിലേയും സിമന്റ് വിതരണത്തിലേയും അഴിമതിയും സ്‌റ്റോക്കും ലാഭം പെരുപ്പിച്ചു കാണിക്കലിലും കൂടി മൂന്നു എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. എംഡിയായ പത്മകുമാര്‍ ഈ മൂന്നു കേസുകളിലും പ്രതിയാണ്.