Malabar Cements corruption- K Padmakumar-bail-request

തൃശൂര്‍ :മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി കെ പദ്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് വിധി.

വെള്ളിയാഴ്ച വരെ പദ്മകുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.

അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡിലാണ് പദ്മകുമാര്‍. ഇന്നലെ വൈകിട്ടാണ് പദ്മകുമാറിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ ഒരുദിവസത്തേക്കാണ് പദ്മകുമാറിനെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ച കോടതി പദ്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Top