മലബാര്‍ സിമന്റ്‌സ് അഴിമതി; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കോടതി

മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. മൂന്ന് പേരെയും 2011 ല്‍ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയം കേസില്‍ വിജിലന്‍സ് കോടതി വിചാരണ തുടങ്ങിയിരുന്നു. ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. വിചാരണക്കോടതിയോട് അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി പറഞ്ഞു. 2010 , 2011 കാലയളവില്‍ മൂന്ന് അഴിമതികള്‍ നടന്നുവെന്നാണ് കുറ്റപത്രം. തമിഴ്‌നാട്ടില്‍ നിന്ന് ചുണ്ണാമ്പുകല്ല് പത്തു വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം വാങ്ങിയതില്‍ അഴിമതിയാണ് ഒന്ന്. 25,61,394 രൂപയുടെ അഴിമതി.

മെസേഴ്‌സ് എ.ആര്‍കെ സ്ഥാപനത്തില്‍ നിന്ന് അധിക വില നല്‍കി ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്തതില്‍ 2 കോടി 78 ലക്ഷത്തി 49,381 രൂപ അഴിമതി നടന്നതായാണ് രണ്ടാമത്തെ കേസ്. തൂത്തുക്കുടിയില്‍ നിന്ന് അധിക കടത്തുകൂലിയില്‍ ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്തതില്‍ നടന്ന 16 കോടി 17 ലക്ഷത്തി 16,372 രൂപയുടെ അഴിമതിയാണ് മൂന്നാമത്തെ
കേസ്.

 

 

Top