malabar cements scam- Vigilance arrested- deputy manager

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ ആരോപണവിധേയനായ മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

സിമന്റ് ഡീലര്‍ഷിപ്പ് നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുര്‍ന്നാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍വിട്ടു. നിലവില്‍ രണ്ടു വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വേണുഗോപാലിനും മുന്‍ ലീഗല്‍ അഡ്വൈസര്‍ പ്രകാശ് ജോസഫിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സിമന്റ് സംഭരണത്തിനായി വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായുണ്ടാക്കിയ കരാറില്‍ 2.2 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലാണ് വേണുഗോപാലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

Top