പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി.
മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പാലക്കാട് വിജിലന്‍സ് സംഘത്തിന് മുമ്പാകെയാണ് കീഴടങ്ങിയത്.
മുന്‍കൂര്‍ ജാമ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫ്‌ലൈ ആഷ് അഴിമതി കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
ഫ്‌ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ ഓഫീസറെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.