Malabar Cements SCAM:Vigilance raid-MD Padmakumar-House

malabar cement

പാലക്കാട് :മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് എംഡി പത്മകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വാളയാറിലെ ഔദ്യോഗിക വസതികളിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.

കേസില്‍ പത്മകുമാറടക്കം പതിനൊന്ന് പേരെ പ്രതികളാക്കി വിജിലന്‍സ് കഴിഞ്ഞ മാസം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്റി നല്‍കിയതിലുള്ള ക്രമക്കടുകള്‍ സംബന്ധിച്ചുമാണ് കേസുകള്‍. ഇടപാടുകളില്‍ രണ്ടര കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ത്വരിതാന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി സുകുമാരനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Top