എന്റെ മകന്റെ അച്ഛനാണ് അര്‍ബാസ്; അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ അംഗമാണ്

ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമാണ് നടി മലൈക അറോറ. ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി താരം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇപ്പോഴിതാ തന്റെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍ ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലൈഖ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് 14 വയസുള്ള ഒരു മകനുണ്ട്. ഇപ്പോള്‍ ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അര്‍ബാസ്.

Top