മുംബൈ: ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലൈകയുടെ കാമുകനും നടനുമായ അര്‍ജുന്‍ കപൂറിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലൈകയ്ക്കും കോവിഡ് ബാധിച്ചത്.
‘കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. എന്നാല്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല, രോഗലക്ഷണവുമില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്’ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയിരുന്നു.