മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആക്ഷന്‍ സിനിമയല്ലെന്ന് ടിനു പാപ്പച്ചന്‍. ചിത്രത്തിന്റെ സഹ സംവിധായകനാണ് ടിനു. മലൈക്കോട്ടൈ വാലിബന്റെ എല്ലാ സീനിലും തല്ല് പ്രതീക്ഷിക്കരുതെന്നും ഒരു ആക്ഷന്‍ ചിത്രം മാത്രമല്ല വാലിബനെന്നുമാണ് ടിനു പറഞ്ഞത്. ചില ആക്ഷന്‍ രംഗങ്ങളുള്ള ഒരു ഇമോഷണല്‍ ഡ്രാമയാണെന്നാണ് ടിനു അഭിപ്രായപ്പെട്ടത്.
ആദ്യ ചിത്രം മുതല്‍ തന്നെ മലയാള സിനിമാ വ്യവസായത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ടിനു പാപ്പച്ചന്‍. ടിനു സംവിധാനം ചെയ്ത മൂന്നാം ചിത്രം ‘ചാവേര്‍’ സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളിലാണ്. ആദ്യ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം മൂന്നാം ചിത്രം മികവ് പുലര്‍ത്തിയില്ല എന്ന അഭിപ്രായങ്ങളോടും സംവിധായകന്‍ പ്രതികരിച്ചു.