ആര്‍ട്ടിക്കിള്‍ 370; കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടേയും കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മലാല

ന്യൂഡല്‍ഹി: കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമോര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് മലാല യൂസഫ്‌സായി.കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ചെയ്ത ട്വീറ്റിലാണ് അവര്‍ ഇക്കാകര്യം അറിയിച്ചത്.

‘എന്റെ ചെറുപ്പകാലം മുതല്‍ കശ്മീരിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണുന്നുണ്ട്. എന്റെ അച്ഛനും അമ്മയും കുട്ടികളായിരുന്നപ്പോഴും കശ്മീരില്‍ ഇതായിരുന്നു അവസ്ഥ. എന്റെ മുത്തശ്ശന്റെ കാലഘട്ടത്തിലും ഇങ്ങനെ തന്നെയായിരുന്നു’- മലാല ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ അഞ്ചാം തീയ്യതിയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചിരുന്നു.ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശവുമായിരിക്കും. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഇത് സംബന്ധിച്ച പ്രമേയവും ബില്ലും ആഭ്യന്തര മന്ത്രി അമിത്ഷായാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Top