ന്യൂഡല്‍ഹി : സമാധാനത്തിന്റെ നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായുടെ പുതിയ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ‘ഹായ്’ക്ക് 14 മണിക്കൂറിനുള്ളില്‍ 3,50,000 ഫോളോവേഴ്സ്.
വെള്ളിയാഴ്ചയാണ് മലാല ട്വിറ്ററില്‍ അംഗമാകുന്നത്. അംഗമായി കേവലം രണ്ട് ദിവസം കൊണ്ട് 5,81,000 ആളുകളാണ് മലാലയെ ഫോളൊ ചെയ്യുന്നത്.
മലാല യൂസഫ്സായി ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ‘ഹായ്’ക്ക് 8,50,406 ലൈക്കുകളും 51,029 റീട്വിറ്റുകളുമാണ് നേടിയത്.
2014ലാണ് മലാല യൂസഫ്സായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സമാധാനത്തിനുള്ള നൊബേല്‍ നേടിയ ആളാണ് മലാല. 17ാം വയസിലായിരുന്നു മലാലയുടെ പുരസ്കാര നേട്ടം.