ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

പാലക്കാട്: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തി. 2 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്.

കല്‍പ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ കനത്തതോടെ വാളയാര്‍ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്.

അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തുലാവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ കാരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Top