മലങ്കര സഭാ തര്‍ക്കം; വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍, യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: സഭാ തര്‍ക്കത്തില്‍ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്.

നാളെ വിപുലമായ ചര്‍ച്ച നടത്താനാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനം. ഇരു സഭകളുടെയും പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാല്‍ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയിരിക്കുന്നത്.

Top