മലങ്കര തോട്ടം സമരം അവസാനിപ്പിക്കുന്നതിന് മാനേജ്‌മെന്റ് മുന്‍കൈയ്യെടുക്കണം; എ.ഐ.റ്റി.യു.സി

aituc1

തൊടുപുഴ: മലങ്കര റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി സമരം അവസാനിപ്പിക്കുന്നതിന് മാനേജ്മെന്റ് മുന്‍കൈയ്യെടുക്കമണമെന്ന് എ ഐ റ്റി യു സി. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍. സംയുക്ത സമരസമതിയുടെ നേതൃത്വത്തില്‍ മലങ്കര എസ്റ്റേറ്റ് കമ്പനി ഓഫീസിലേക്ക് നടന്ന പ്രകടനവും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുകണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉപജീവനം നടത്തുന്ന തോട്ടം ഉടമയുടെ പിടിവാശി മൂലം അടഞ്ഞു കിടക്കുകയാണ്. തോട്ടത്തില്‍ നിലനിന്നിരുന്ന ഡി 4 സംവിധാനം മാനേജ്മെന്റ് ഡി 5ലേക്ക് ഉയര്‍ത്തിയതാണ് ഇവിടുത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തുമ്പോള്‍ കൂടിയാലോചന വഴി വേണമെന്ന ഡി.എല്‍.ഒയുടേയും ആര്‍.ജെ.എല്‍.സിയുടേയും നിര്‍ദ്ദേശം മാനേജ്മെന്റ് അംഗീകരിക്കാത്തതും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

കേരളത്തില്‍ ഒരിടത്ത് പോലും ഇല്ലാത്ത കിരാത നിയമം മലങ്കരയില്‍ നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്നും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് തൊഴിലാളികള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

Top