തൃശൂര്‍: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.
സ്‌കൂള്‍ നിലനിറുത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. വിദ്യാഭ്യാസവകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 15ന് മുന്പ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലാപ്പറന്പ് സ്‌കൂള്‍ പൂട്ടുന്ന കാര്യം ഉറപ്പു വരുത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ സമരക്കാര്‍ രംഗത്ത് വന്നതോടെ മാനേജ്‌മെന്റും പൊലീസും പിന്മാറുകയായിരുന്നു. ഇതോടെയാണ് സ്‌കൂള്‍ പൂട്ടുന്നത് തടയുന്നവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.