കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് സ്‌കൂള്‍ മാനേജര്‍ പത്മരാജന്‍.
ഈ സ്‌കൂള്‍ സംരക്ഷിക്കാന്‍ താന്‍ ശ്രമം നടത്തിയതാണ്. എന്നാല്‍ കുട്ടികളെ കിട്ടിയില്ല. ഇവിടത്തെ പ്രതിഷേധക്കാരുടെയും അധ്യാപകരുടെയും മക്കളാരും തന്നെ ഈ സ്‌കൂളില്‍ പഠിക്കുന്നില്ല.
സ്വന്തം കുട്ടികളെ മറ്റു സ്‌കൂളുകളില്‍ വിട്ടിട്ടാണ് സമരം ചെയ്യാന്‍ ഇവര്‍ എത്തിയതെന്നും മാനേജര്‍ ആരോപിച്ചു.