തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചതോടെ സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്തു. ബുധനാഴ്ചയ്ക്കുള്ളില്‍ സ്‌കൂള്‍ പൊളിച്ചു മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.
ഇത് സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരി വയ്ക്കുകയും ചെയ്തു. ഇതോടെയാണ് സ്‌കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.
സ്‌കൂള്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ പൂട്ടാതിരിക്കുന്നതിന് ഇനി എന്തെങ്കിലും നിയമപരമായ നടപടികള്‍ ഉണ്ടോയെന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ധനമന്ത്രി തോമസ് ഐസകും ചര്‍ച്ചകളില്‍ പങ്കാളിയായി. സ്‌കൂള്‍ ഏറ്റെടുത്താല്‍ സര്‍ക്കാരിന് വന്‍ സമ്പാത്തിക ബാദ്ധ്യതയുണ്ടാവും. അതേക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
സ്‌കൂള്‍ പൂട്ടാന്‍ സുപ്രീംകോടതിയും നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഇനി എന്തു ചെയ്യാനാവുമെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.