തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലാപറമ്പ് അടക്കമുള്ള സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകള്‍ റിയല്‍ എസ്റ്റേറ്റിന് ഏര്‍പ്പാടാക്കുന്നതിനോട് യോജിക്കില്ല. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുമെന്നും പിണറായി വ്യക്തമാക്കി.
കോടതി വിധിക്കെതിരല്ല തങ്ങളുടെ സമരമെന്നും കോടതീയലക്ഷ്യമാകാത്ത തരത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എ.പ്രദീപ്കുമാര്‍ എം.എല്‍.എയും വ്യക്തമാക്കി.