Malappuram blast-enquiry

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അന്വേഷണസംഘം.

സംഭവത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി സാമ്യം ഉണ്ടെന്നാണ് പൊലീസ് നിഗമനം. മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ സ്വഭാവം മനസിലാക്കുന്നത് അന്വേഷണത്തെ സഹായിക്കുമെന്നും പൊലീസ് കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് വിവര ശേഖരണത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ പൊലീസ് തീരുമാനിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരുമായി ഇന്റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖ ചര്‍ച്ച നടത്തി.

നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി ടി ബാലന്‍, മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

മലപ്പുറത്ത് എത്തിയ ആന്ധ്ര ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ണ്ണാടക പൊലീസില്‍ നിന്നും കേരള പൊലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Top