മലപ്പുറം: മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. നേരത്തെ കൊല്ലത്തുണ്ടായ സ്ഫോടനം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഇത് തികഞ്ഞ അനാസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മലപ്പുറം സംഭവം അങ്ങനെയാവരുതെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു.
മലപ്പുറം സ്ഫോടനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. ലീഗ് എംഎല്‍എ പി. ഉബൈദുള്ളയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
ഇതിനു മുഖ്യമന്ത്രി നല്കിയ മറുപടി തൃപ്തികരമായതിനാല് സഭ വിട്ട പോകുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.